
ചെങ്ങന്നൂർ: 63- മത് തിരുവൻവണ്ടൂർ ശ്രീ ഗോശാലകൃഷ്ണ വിഗ്രഹ ലബ്ധി സ്മാരകമഹായഞ്ജത്തിൻ്റെ ഭാഗമായി നടത്തുന്ന 251 പറ അരിയുടെ പ്രസിദ്ധ സമൂഹസദ്യ തിങ്കളാഴ്ച നടക്കും .
രാവിലെ 7 മുതൽ കുചേല സദ്ഗതി ദൃശ്യാവിഷ്കാരം,
രാവിലെ 11.30ന് ആനച്ചമയ പ്രദർശനം .ഉദ്ഘാടനം സിനി താരം സാധിക വേണുഗോപാൽ നിർവ്വഹിക്കും. തുടർന്ന് 12 ന് ഗോദാനം ,തിരുവനന്തപുരം കോർപ്പറേഷൻ ഡപ്യൂട്ടി മേയർ ജി.എസ് ആശാനാഥ് നിർവ്വഹിക്കും.
ഉച്ചയ്ക്ക് 12.30ന് 251 പറ അരിയുടെ സമൂഹസദ്യയും സമൂഹപ്രാർത്ഥനയും
ചാത്തന്നൂർ എംഎൽഎ ബി ബി ഗോപകുമാർ ഉദ്ഘാടനം ചെയ്യും.
ജനറൽ കൺവീനർ സന്തോഷ് മാലിയിൽ സ്വാഗതം പറയും . ചെയർമാൻ കെ.കെ ജയരാമൻ അധ്യക്ഷനാകും. സ്വാമി നന്ദാത്മജാ നന്ദ ( ശ്രീരാമകൃഷ്ണമഠം)
അനുഗ്രഹ പ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസി: സ്മിത രാജേഷ് ,ദേവസ്വം അസി: കമ്മീഷണർ ഇ.അർച്ചന, സബ് ഗ്രൂപ്പ് ആഫീസർ കെ.ഗോപകുമാർ ,വില്ലേജ് ആഫീസർ എസ് മായാ ദേവീ, കൺവീനർ എം ആർ രാജേന്ദ്രൻ എന്നിവർ പ്രസംഗിക്കും
ഉച്ചയ്ക്ക് 2.30 ന് വിഷ്ണുപുഷ്ക്കരണിയിലേക്ക് എഴുന്നള്ളത്ത്. രാത്രി 7.30 ന് തരംഗ് 2026,










